Main News
നിലമ്പൂര്‍ ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി

13/01/2018
നിലമ്പൂര്‍; സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന നിലമ്പൂര്‍ ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി. കോവിലകം ദേവദാസിന്റെ നേതൃത്വത്തില്‍ അതിഥികള്‍ ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയായിരുന്നു ഉദ്ഘാടനം. പ്രഫസര്‍ എം.എം നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.എന്‍ മോഹന്‍ദാസ്, പി.കെ സൈനബ, ജോര്‍ജ്ജ് കെ ആന്റണി, ഇ.പത്മാക്ഷന്‍, മാത്യു സബാസ്റ്റ്യന്‍, ജോര്‍ജ്ജ് തോമസ്, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ സുകു, എഴുത്ത്കാരി സി.എച്ച് മാരിയത്ത്, പി.വി ഹംസ, ബിനോയ് പാട്ടത്തില്‍, കെ.എ പീറ്റര്‍, ഇസ്മായില്‍ എരഞ്ഞിക്കല്‍, പി.രവീന്ദ്രന്‍, മാട്ടുമ്മല്‍ സലീം, കുറ്റീരി അസീസ്, ഗോപീദാസ്, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പിന്നണി ഗായകനും നടനുമായ പി.കൃഷ്ണചന്ദ്രനും സംഘവും അവതരിപ്പിച്ച മെലഡി നൈറ്റ് അരങ്ങേറി. ഇന്ന് സിനിമാ- കോമഡി താരങ്ങളായ നോബി,നെല്‍സന്‍ സംഘത്തിന്റെ കോമഡി സൂപ്പര്‍ നൈറ്റ് അവതരിപ്പിക്കും.

Share this post: