നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%82%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4/">
Twitter

നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

10/09/2017

നിലമ്പൂര്‍: ചുങ്കത്തറ മുട്ടിക്കടവിനടുത്ത് പൂച്ചക്കുത്ത് വീണ്ടും വാഹനാപകടം. എടക്കര ഭാഗത്തുനിന്ന് വരികയായിരുന്ന ഇന്നോവ കാറും കോട്ടക്കലില്‍ നിന്ന് എടക്കര ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് ഇടിച്ചത്. അപകടത്തില്‍ കോട്ടയ്ക്കല്‍ രണ്ടത്താണി സ്വദേശി ഓട്ടോഡ്രൈവര്‍ മാരംകുളമ്പില്‍ മുഹമ്മദ് മുസ്തഫ(28)നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരായ മാമാങ്കര സ്വദേശി കുറ്റിപ്പുറത്ത് ജലീല്‍(35), ഭാര്യ സുഹൈറ(28), മക്കള്‍ ബജീല്‍(ഏഴ്), ബാഗ്ദാ ദയാന(ഒന്ന്) എന്നിവര്‍ക്ക് പരിക്ക് പറ്റി. കൂടെയുണ്ടായിരുന്ന ബിസ്മി ഹുദാ എന്ന കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
ഇന്നോവ കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശികളായ വേങ്ങേരിക്കുന്ന് മര്‍സൂക്ക്(26), പൂളാംകുണ്ടില്‍ അഫീഫ(27), വേങ്ങേരിക്കുന്ന് സഹദ് റഹ്മാന്‍(27) എന്നിവരെയും പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കുപറ്റി റോഡില്‍ കിടക്കുകയായിരുന്ന യാത്രക്കാരെ ആ വഴി വന്ന മറ്റു വാഹനത്തിലെ യാത്രക്കാരാണ് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്.
ഒഴിഞ്ഞ പ്രദേശമായതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ അശ്രദ്ധമായി മറികടക്കുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. കഴിഞ്ഞയാഴ്ച കാരപ്പുറം സ്വദേശി കാറപകടത്തില്‍ മരിച്ചതും ശനിയാഴ്ച ജീപ്പ് മറിഞ്ഞതും മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനിടെ ആയിരുന്നു. ഒരാഴ്ചക്കുള്ളില മൂന്നാമത്തെ അപകടമാണ് ഇവിടെയുണ്ടാകുന്നത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു.മക്കളും ബീന, ശാശ്വതി എന്നിവര്‍ മരുമക്കളുമാണ്.

Share this post:

സ്ട്രീറ്റ് ലൈറ്റ് കരാറിൽ മലപ്പുറം നഗരസഭയുടെ തീവെട്ടിക്കൊള്ള

ഉമ്മാന്റെ വടക്കിനി’ കുടംബശ്രീ ജില്ലാതലഭക്ഷ്യമേള 19 മുതല്‍ താനൂരില്‍

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്  ഇനി ഐ.ഒ.എസ് പതിപ്പും; ലോഞ്ചിങ് 20 ന് അബൂദാബിയില്‍

ഹര്‍ത്താലുകള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം: വി ഡി സതീശന്‍

പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ. 765 പ്രതിനിധികള്‍ പങ്കെടുക്കും.

നിയുക്ത എം എല്‍ എക്ക് അഭിനന്ദനമറിയിച്ച് പി പി ബഷീര്‍

വിജയത്തിലും തിളക്കം കുറഞ്ഞ് യു ഡി എഫ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നെളെവോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

പൊന്നാനി എംഇഎസില്‍ സമരം ശക്തമായി തുടരും എസ്എഫ്‌ഐ