Main News
നിലമ്പൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

14/02/2020
റിയാദ്: നിലമ്പൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ്- എക്‌സിറ്റ് 16ല്‍ ബൂഫിയയില്‍ ജോലി ചെയ്തിരുന്ന നിലമ്പൂര്‍ പോത്തുകല്ല് പാതാര്‍ സ്വദേശി കൂരിക്കാടന്‍ ശുഐബ് (26) ആണ് മരിച്ചത്. മുഹമ്മദ് കോയ – ആമിന ദമ്പതികളുടെ മകനാണ്.

ബൂഫിയയില്‍ പാചകക്കാരനായിരുന്നു ശുഐബ്. കഴിഞ്ഞ മാസമാണ് അവധി കഴിഞ്ഞ് തിരിച്ചുവന്നത്. അവിവാഹിതനാണ്. ഹോദരങ്ങൾ: മുഹമ്മദ് നിസാര്‍, മുഹമ്മദ് റിയാദ്, നിശാദ്, ഖമർന്നിസ, ഖൈറുന്നീസ, നജ്മുന്നീസ, നിഹാല തസ്‌നി.

Share this post: