30-Jun-2017
മലപ്പുറം : സഹകണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നീതി മെഡിക്കല്‍ സ്റ്റോറുകളും ലഭ്യമായ മരുന്നുകള്‍ മുഴുവനും കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി മെഡിക്കല്‍ വെയര്‍ ഹൗസില്‍ നിന്നുതന്നെ വാങ്ങണമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് ജീവന് രക്ഷാമരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റ ലക്ഷ്യം. കമ്മീഷന്‍പറ്റി മറ്റു സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് വാങ്ങി വില്പന നടത്തുന്ന സ്ഥാപനങ്ങളെ വെച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലക്ക് അനുവദിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി മെഡിക്കല്‍ വെയര്‍ഹൗസിന്റെ ഉദ്ഘാടനം മലപ്പുറം താമരക്കുഴി റോഡില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മരുന്ന് വാങ്ങിയാല്‍ സാധാരണക്കാര്‍ക്ക് മാര്‍ക്കറ്റ് വിലയെക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ വില കുറച്ച് നല്കാന് കഴിയും. ഇത് നേടികൊടുക്കുന്നതിന് നീതി സ്റ്റോറുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കണ്സ്യൂമ്മര് ഫെഡ് അഴിമതിയില്‍ മുങ്ങികുളിച്ച ഒരു സ്ഥാപനമായിരുന്നു. ഈ പടുകുഴില്‍ നിന്നും സ്ഥാപനത്തെ ഉയര്‍ത്തികൊണ്ട് വരികയാണ്. 2012ല്‍ അരി വാങ്ങിയതിന് പണം കൊടുക്കാത്തതിന്റെ പേരില്‍ ആന്ധ്രയിലെ മില്ലുടമകള്‍ ഇപ്പോള്‍ മന്ത്രിയെ അന്വേഷിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 2000 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 600 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ വ്യാപാരം മൂന്ന് കോടിയില്‍ നിന്നും ഏഴു കോടിയായി വര്‍ദ്ധിച്ചു. 240 ഇനം മരുന്നുകള്‍ ഫെഡറേഷന് വഴി വില്‍പ്പന നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
വെയര്‍ഹൗസ് പരിസരത്ത് നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ സി.എച്ച് ജമീല അധ്യക്ഷതവഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം. രാമനുണ്ണി, വാര്‍ഡ് കൗണ്‍സിലര്‍ മിര്‍ഷാദ് ഇബ്രാഹീം, ജോയന്റ് രജിസ്റ്റാര്‍ ജനറല്‍ എം.ടി. ദേവസ്യ, കോടൂര് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി അനില്‍, കണ്‍സ്യൂമര്‍ഫെഡ് റീജിനല്‍ മാനേജര്‍ സി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.