Main News
നെല്ല് കൊയ്യുന്നതിനിടെ സംഘർഷം;ഒരാൾക്ക് വെട്ടേറ്റു 

11/04/2018

തിരൂരങ്ങാടി: വയലിൽ  നെല്ല് കൊയ്യുന്നതിനിടയിൽ തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു. തെന്നല വെസ്റ്റ് ബസാർ തിരുത്തിക്കുന്ന് വയലിൽ നെല്ല് കൊയ്യുന്ന ജോലിയേർപ്പെട്ടിരുന്ന ബംഗാൾ തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത് ബുധനാഴ്ച  വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.   പശ്ചിമബംഗാൾ സ്വദേശിയായ ശിവകുമാറി(45)നാണ് വെട്ടേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിൽ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

 

വയലിൽ ജോലിക്ക് ഉപയോഗിക്കുന്ന അരിവാൾ കൊണ്ടാണ് കൂടെയുണ്ടായിരുന്നയാൾ വെട്ടിയത്. ശിവകുമാർ 12 വർഷത്തോളമായി കോട്ടക്കൽ പുത്തൂരിലെ കോട്ടേഴ്സിൽ താമസിച്ചു വരികയാണ്. കഴുത്തിന് വെട്ടിയ സുഹ്യത്ത് ഒളിവിലാണ് എന്ന് തിരുരങ്ങാടി സബ്ബ് ഇൻസ്പെക്ടർ കാരയിൽ വിശ്വനാധൻ പറഞ്ഞു.

Share this post: