Top Stories
പഠന പുരോഗതി പഠനനിലവാരവും ഇനി ഓണ്‍ലൈനായി അറിയാം
February 24, 2016

മലപ്പുറം : വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 9 ല്‍ നിര്‍ദ്ദേശിക്കുന്ന വിധം 1 മുതല്‍ 8-)o ക്ലാസ്സ് വരെയുള്ള കുട്ടികളുടെ പഠനപുരോഗതി തുടര്‍ച്ചയായി വിലയിരുത്തുന്നതിന് എസ്.എസ്.എ മലപ്പുറം Students Quality Monitorin Tool (SQMT ) എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നു.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം തുടര്‍ച്ചയായി വിലയിരുത്താന്‍ കാര്യക്ഷമമായ രീതി സ്വീകരിക്കുക, വിവരസാങ്കേതിക വിദ്യയുടെ സാധ്യതയുപയോഗിച്ച് പൊതുവിദ്യാലയങ്ങളിലെ പഠനപുരോഗതി നിരീക്ഷിക്കുക,  സാധാരണ രക്ഷിതാക്കള്‍ക്കും ഓരോ കുട്ടികളുടെയും പഠന നിലവാരവും പുരോഗതിയും വിരല്‍തുമ്പില്‍ ലഭ്യമാക്കുക വഴി വിദ്യാലയ ശാക്തീകരണം സാധ്യമാക്കുക എണീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി കേരളത്തിലാദ്യമായാണ് എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ ഇത്തരം ഒരു ഓണ്‍ലൈന്‍ മോണിറ്ററിംഗ് രീതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

NCERT തയ്യാറാക്കിയ ക്വാളിറ്റി മോണിട്ടറിംഗ് ടൂളിനെ അടിസ്ഥാനപ്പെടുത്തിയാണ് SQMT വികസിപ്പിചിട്ടുള്ളത്. സ്കൂളില്‍ നിന്ന്‍ ഓരോ കുട്ടിയുടെയും പഠന പുരോഗതി നേരിട്ട് ഡാറ്റാ ചെയ്യാവുന്ന തരത്തിലാണ് പ്രസ്തുത സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌.

രക്ഷിതാക്കള്‍ക്ക് കുടിയുടെ ഹാജര്‍ , ക്ലാസ് മാറ്റം , മാര്‍ക്ക് ഗ്രേഡ്, മറ്റു പഠന പുരോഗതി എന്നിവ നേരിട്ട് വിലയിരുത്താന്‍ ഈ സോഫ്റ്റ്‌വെയര്‍ സാധ്യമാക്കുന്നു. അധ്യാപകര്‍ക്ക് മാര്‍ക്ക് ലിസ്റ്റ്, പ്രമോഷന്‍ ലിസ്റ്റ്, ക്ലാസ്സ് മാറ്റം എന്നീ കാര്യങ്ങള്‍ ഒരൊറ്റ എന്‍ട്രിയിലൂടെ സാധ്യമാകും എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.  പൊതു വിദ്യാലയങ്ങളുടെ മെചപ്പെടുത്തലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യമായി തയ്യാറാക്കിയ ഈ സോഫ്റ്റ്‌ വെയര്‍ വികസിപ്പിച്ചത് മലപ്പുറം എസ്.എസ്.എ. പ്രോജക്റ്റ് ഓഫീസിന്‍റെ നേതൃത്വത്തിലാണ്.

Share this post: