25/09/2017
പറപ്പൂര്: പതിനായിരം നരേന്ദ്ര മോദിമാര്‍ ശ്രമിച്ചാല്‍ ഇന്ത്യാ രാജ്യത്തെ മതേതരത്വത്തിന് കോട്ടം വരുത്താന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്ത്. വേങ്ങര ഉപതിരഞ്ഞെടുപ്പുനോടനുബന്ധിച്ച് പറപ്പൂരില്‍ നടന്ന പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റായ ഹമീദ് അന്‍സാരിയെ വരെ പാക്കിസ്ഥാനിലേക്കയക്കണമെന്ന് പറയുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ നികുതിയുടെ പേരില്‍ പിഴിയുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളത്. ഒരേ ഉല്പന്നത്തിനു തന്നെ പല തവണ ആയി നികുതി നല്‍കേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ നികുതി ഘടന. ഇത് സാധാരണക്കാരുടെ നടുവൊടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ എ റഹീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എം എല്‍ എമാരായ എല്‍ദോസ് കുന്നപ്പള്ളി, പി കെ അബ്ദുറബ്ബ്, ടി വി ഇബ്രാഹിം, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യു എ ലത്തീഫ്, സംസ്ഥാന സെക്രട്ടറി സി പി ബാവഹാജി, ആര്യാടന് ഷൗക്കത്ത്, കെ പി അബ്ദുല്‍ മജീദ്, സബാഹ് പുല്പറ്റ, ലകെ ടി ബീരാനുണ്ണി, സി കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു