Main News
പദ്മാവതിന്റെ വിലക്ക് നീക്കി; രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കാമെന്ന് സുപ്രിംകോടതി

18/01/2018

ദില്ലി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഇല്ലെന്ന് കോടതി പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുമെന്ന സംസ്ഥാനങ്ങളുടെ വാദവും സുപ്രീം കോടതി തളളി. ചിത്രത്തിന്റെ വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. രാജസ്ഥാന്‍, ഗുജറാത്ത് , ഹരിയാന,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈകോം 18 മോഷന്‍ പിക്‌ച്ചേഴ്‌സ് സുപ്രീംകോടതിയെ സമീപിച്ചത്‌

Share this post: