Main News
പനങ്ങാങ്ങരയിലെ വാഹനാപകടം, മരണം മൂന്നായി;ഹംസപ്പയുടെ മകൾ ഹർഷീനയും മരിച്ചു

09/04/2019

മലപ്പുറം:പനങ്ങാങ്ങരയിൽ ഇന്നലെ രാത്രി രണ്ട് ലോറികൾക്കിടയിൽ മാരുതി ആൾട്ടോ കാർ കുടുങ്ങി ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. പട്ടണം ഹംസപ്പയുടെ മകൾ ഹർഷീനയും(17) ഇന്ന് മൗലാന ആശുപത്രിയിൽ മരിച്ചു.

ഹർഷീനയുടെ പിതാവ് ഹംസപ്പയും (40), അനുജൻ ബാദുഷയും (8) ഇന്നലെ രാത്രി തന്നെ മരണപ്പെട്ടിരുന്നു.അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകൻ ഹംസപ്പയും കുടുംബവുമാണ് അപകടത്തിൽ പെട്ടിരുന്നത്. ഹംസപ്പയുടെ ഭാര്യ റഹീനക്കും, മറ്റൊരു മകൾ ഹിഷാനക്കും അപകടത്തിൽ പരുക്കു പറ്റി, അവർ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.മൊത്തം അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
അതിൽ മൂന്ന് പേരും മരിച്ചു. കാറോടിച്ചിരുന്നത് ഹംസപ്പയായിരുന്നു.

Share this post: