Main News
പന്തല്ലൂരിൽ മലയാള മനോരമ കയ്യേറിയ 369 ഏക്കർ ക്ഷേത്രഭൂമി തിരിച്ച് പിടിച്ചു

12/02/2019

മലപ്പുറം: പന്തല്ലൂരിൽ മലയാള മനോരമ അന്യായമായി കൈവശം വച്ചിരുന്ന 369 ഏക്കർ ക്ഷേത്രഭൂമി തിരിച്ച് പിടിച്ചതായി ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറീച്ചു. പാട്ടക്കാലാവധി പൂർത്തിയായിട്ടും പാട്ടഭൂമി ക്ഷേത്രത്തിന് തിരിച്ച് നൽകാതെ മലയാള മനോരമ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു.

ദീർഘകാലം നീണ്ട് നിന്ന നിയമ പോരാട്ടങ്ങളിലൂടെയാണ് ഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിടുന്നത്, ക്ഷേത്ര കമ്മറ്റിയും നാട്ടുകാരും നിരവധി സമരങ്ങൾ നടത്തി. വി.എസ് അച്ചുതാനന്ദൻ ക്ഷേത്രഭൂമിയിൽ സന്ദർശനം നടത്തുകയും സമരങ്ങൾക്ക് പിന്തുണ അറീക്കുകയും ചെയ്തതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്‌. കയ്യേറ്റ ഭൂമിൽ 369 ഏക്കർ ഇത് വരെ മലബാർ ദേവസ്വം ബോർഡിന് കീഴിലായി.

Share this post: