Main News
പരപ്പനങ്ങാടിയെ ഇളക്കിമറിച്ച് ഇ.ടിയുടെ റോഡ് ഷോ

15/03/2019

പൊന്നാനി: പരപ്പനങ്ങാടിയിലെ യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ റോഡ് ഷോ, തിരൂരങ്ങാടി മണ്ഡലം പര്യാടനത്തിന്റെ സമാപനമായാണ് പരപ്പനങ്ങാടി ടണിൽ റോഡ് ഷോ സംഘടിപ്പിച്ചത്. നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.

രാവിലെ പിഎസ്എംഒ കോളേജിൽ സ്ഥാനാർത്തി സന്ദർശനം നടത്തായിരുന്നു. ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് കോളേജിൽ ലഭിച്ചത്. എംഎസ്എഫ് പ്രവർത്തകരായ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചാണ് ഇടിയെ വരവേറ്റത്. പി.കെ അബ്ദ്ദുറബ്ബ് എംഎൽഎയും അദ്ധേഹത്തോടൊപ്പമുണ്ടായിരുന്നു.

Share this post: