Main News
പരസ്യപ്രചാരണം അവസാനിച്ചു- ജില്ലയില്‍ 31.37 ലക്ഷം വോട്ടര്‍മാര്‍ ബൂത്തിലേക്ക്. വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

21/04/2019

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ജില്ലയിലെ 31,36,191 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക്. 15,68,239 പുരുഷൻമാരും 15,67,944 സ്ത്രീ വോട്ടര്‍മാരും 8 മൂന്നാം ലിംഗക്കാരുമാണ് ഇത്തവണ ജില്ലയിൽ സമ്മതിദാനവകാശം വിനിയോഗിക്കുക. ഇവരില്‍ 1579 സര്‍വീസ് വോട്ടര്‍മാരും 17,143 പ്രവാസി വോട്ടര്‍മാരാണുള്ളത്. 16590 പേര്‍ പുരുഷൻമാരും 551 പേര്‍ സ്ത്രീകളും രണ്ട് മൂന്നാം ലിംഗക്കാരുമാണ് പ്രവാസി വോട്ടര്‍മാരായിട്ടുള്ളത്. കന്നി വോട്ടര്‍മാരായി 84438 പേരും പട്ടികയിലുള്ളത്. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാരുളളതും മലപ്പുറം ജില്ലയിലാണ്. ഇതില്‍ 51267 പുരുഷ വോട്ടര്‍മാരും 33168 സ്ത്രീ വോട്ടര്‍മാരും മൂന്ന് മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്നു. 19635 ഭിന്നശേഷി വോട്ടര്‍മാരും ജില്ലയിലുണ്ട്. 23 ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. രാവിലെ ആറിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടത്തും.

Share this post: