Top Stories
പരിസ്ഥിതി ദിനാചരണവുമായി വാട്ട്സാപ്പ് ഗ്രൂപ്പും
June 08, 2016

08, June 2016
വടക്കാങ്ങര നിവാസികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പായ ‘ജനസമക്ഷം’ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച് ജൈവ പച്ചക്കറി വിത്ത് വിതരണം വടക്കാങ്ങര മൈത്രി കോർണറിൽ വെച്ച് നടത്തി. പ്രദേശത്തെ പ്രമുഖ കര്‍ഷകരായ ചോലേംപാറ അബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പൂളേങ്കുന്നന്‍ സമദ് ഏറ്റുവാങ്ങി. അൻവർ.കെ. വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ടി.ടി. സമദ് മാസ്റ്റര്‍, ഇബ്രാഹിം മാസ്റ്റര്‍ പട്ടാക്കല്‍, കെ.വി. നദീര്‍ മാസ്റ്റര്‍, ഉസ്മാന്‍ വാഴക്കാടന്‍, അസ്ലം. ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: