Main News
പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും രണ്ടാഴ്ച്ചയായി കാണാനില്ല

17/05/2018

മലപ്പുറം: കൊണ്ടോട്ടി പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. വീട്ടമ്മയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധന് സംഭവവുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സിദ്ധനെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിദ്ധന്റെ കേന്ദ്രം പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും കണ്ടെത്താനായില്ല. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സൗദാബിയെയും മക്കളെയും ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുളിയപറമ്പ് സ്വദേശി സൗദാബി, മക്കളായ ഷാസിയ, മുസ്‌കിന, ഹാനിയ എന്നിവരെയാണ് കഴിഞ്ഞ മുപ്പതാം തിയ്യതി മുതല്‍ കാണാതായത്. താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൗദാബി കത്തില്‍ പറയുന്നുണ്ട്.

Share this post: