Main News
‘പള്ളിയിൽ’ പോയി പറഞ്ഞു; സത്യവാണിയുടെ പഠനം ഇനിമുടങ്ങില്ല

07/05/2018

മലപ്പുറം:തമാശയിലും കാര്യത്തിലും ഗ്രാമവാസികൾ
സ്ഥിരമായി പറയാറുള്ള വാക്കാണ് നീപള്ളിയിൽ പോയി പറയൂ എന്ന്. ഇതൊരു വെറും വാക്കല്ലന്ന് തെളിയിചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് ജുമാമസ്ജിദ് കമ്മറ്റി.

മഹല്ല് പരിധിയിലെ കോട്ടുവാട് വടക്കേ തൊടി കോളനിയിലെ പരേതനായ വി.ടി.രമേഷിന്റെ മൂത്ത മകൾ സത്യവാണിയുടെ ബി.എസ്.എ സി. നെഴ്സിംഗ് പഠനചെലവു കളാണ് മസ്ജിദ് കമ്മറ്റി ഏറ്റെടുത്ത് മാതൃകയായത്.

മംഗലാപുരത്തെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒരുലക്ഷംരൂപ വാർഷികഫീ കരാറിലാണ് സത്യവാണി ചേർന്നത്, തുടക്കവർഷത്തിൽ
തന്നെ അഛൻ രമേഷ് രോഗം ബാധിച്ച് മരിച്ചു.രമേഷിന്റെ ചികിൽസയെ തുടർന്ന്
ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും നിർധന കുടുംബത്തിന്റെ
ചുമലിലായി.ഇതിനിടെ സത്യവാണി യുടെകോളേജ് ഫി ഗഡുഅടക്കേണ്ട കാലാവധി
തെറ്റി.കോളേജ് അധികാരികൾ പുറത്താക്കൽ മുന്നറിയിപ്പു നൽകി. സത്യവാണിയും
അമ്മശാന്തയും ഏക സഹോദരൻ വിഘ്നേഷും സഹായം തേടി അലഞ്ഞു.നിരവധിയാളുകളെ
സമീപിച്ചു .പരിഹാരത്തിനായി പരിമിതികൾ പറഞ്ഞ് എല്ലാവരും മടക്കി അയച്ചു.

ഒടുവിൽ പള്ളിയിൽ പോയി പറയാൻ അയൽവാസിയായ സഹോദരന്റെ നിർദേശം കിട്ടി. സത്യവാണിയുടെ കയ്യും പിടിച്ച് ശാന്ത പള്ളി കമ്മറ്റിയെ സമീപിച്ചു. ശാന്തയുടെഅഭ്യാർത്ഥന മാനിച്ച് ഒരു ഉദാരമതിയുടെ സഹായത്തോടെ
കോളേജിലെ ഫീ ഇനത്തിലുള്ള കടബാധ്യതകൾ മഹല്ല് കമ്മറ്റി ഏറ്റെടുക്കുവാൻ
തിരുമാനിച്ചു. മഹല്ല് പ്രസിഡന്റെ എൻ.മുഹമ്മദ് മുസ്ല്യാർ, ഖത്തീബ് അശ്റഫ്
ഫൈസി മുള്യാ കുർശി, സെക്രട്ടറി കല്ലൻ കുന്നൻ മൊയ്തി, ട്രഷറർ കക്കാട്ടിൽ
ഹംസതുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കഴിഞ്ഞ ദിവസം സത്യവാണിയുടെ
വീട്ടിലെത്തി ഫീസ് അടച്ച രേഖകൾ കൈമാറി.

Share this post: