Main News
പാണക്കാട് പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

12/02/2020
മലപ്പുറം: പാണക്കാട് മറ്റത്തൂർ പാലത്തിന് സമീപം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര കുറ്റാളൂരിൽ താമസക്കാരനായ സഫർ(39) ആണ് മരണപ്പെട്ടത്. വൈകീട്ട് ആറോടെ പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ ആലപ്പുഴ സ്വദേശിയാണ്. പത്ത് വർഷത്തിലേറെയായി വേങ്ങരയിലാണ് താമസം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Share this post: