Main News
പാസ്പോർട്ട് ഓഫീസിനു മുമ്പിൽ ക്ളീൻ ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്സ്

മലപ്പുറം :കൊറോണ വൈറസ് പ്രതിരോധ ബോധവത്കരണവുമായി ബന്ധപ്പെട്ട് ക്ളീൻ ഹാൻഡ് വാഷ് ചലഞ്ചിന്റെ ഭാഗമായി മലപ്പുറം പാസ്പോർട്ട് ഓഫീസിനു മുമ്പിൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈ കഴുകാനുള്ള സൗകര്യം ഏർപ്പെടുത്തി. കോൺഗ്രസ്സ് ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജില്ലാ നേതാക്കന്മാർ സന്ദർശനം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി ഷറഫുദ്ധീൻ ,അജിത് പുളിക്കൽ,പി.കെ എം ബഷീർ ,റാഷിദ് പൂക്കോട്ടൂർ ,ഷബീബ് ഇരുമ്പൂഴി , ,റിയാസലി ആനക്കയം ,ഗഫൂർ കാരാട്ട് എന്നിവർ നേതൃത്വം നൽകി.

Share this post: