Top Stories
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു
May 25, 2016

pinarayi-kerala-cm25, May 2016
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുളള പത്തൊന്‍പതംഗ മന്ത്രിസഭ ഗവര്‍ണര്‍ പി.സദാശിവം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടവര്‍ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ ശശീന്ദ്രന്‍, എ.കെ.ബാലന്‍, ഇ.പി.ജയരാജന്‍,കടകംപളളി ,സുരേന്ദ്രന്‍ ജെ.മേഴ്‌സികുട്ടിയമ്മ, എ.സി.മൊയ്തീന്‍, അഡ്വ.കെ.രാജു, ടി.പി രാമകൃഷ്ണന്‍, ഫ്രൊഫ: സി.രവീന്ദ്രനാഥ്, കെ.കെ.ഷൈലജ, ജി.സുധാകരന്‍, അഡ്വ.വി.എസ്.സുനില്‍ കുമാര്‍, പി.തിലോത്തമന്‍, ഡോ.ടി.എം തോമസ് ഐസക് എന്നിവര്‍ ദ്യഢപ്രതിജ്ഞ ചെയ്തപ്പോള്‍ അഡ്വ.മാത്യൂ ടി.തോമസ് രാമചന്ദ്രന്‍ കടന്നപളളി, ഡോ.കെ.ടി.ജലീല്‍ എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, എം.പിമാര്‍, എം.എല്‍.എ മാര്‍ മുന്‍മന്ത്രിമാര്‍ മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, മധു, ദിലീപ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

Share this post: