Main News
പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി

09/03/2019

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിലെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സമിതിയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. രണ്ടാം തവണയാണ് മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാക്കുന്നത്.

Share this post: