Main News
പി വി അന്‍വറിനോട് സ്പീക്കര്‍ വിശദീകരണം തേടി

07/12/2017
മലപ്പുറം: അനധികൃത തടയണ നിര്‍മ്മാണം, ഭൂമി കൈയേറ്റം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനോട് നിയമസഭാ സ്പീക്കര്‍ വിശദീകരണം തേടി. നിയമസാഭാ പരിസ്ഥിതി സമിതിയല്‍ അംഗമായി തുടരാന്‍ അന്‍വറിന് അര്‍ഹതയില്ലെന്ന് കാട്ടി മുന്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. കക്കാടം പൊയില്‍ മതിയായ അനുമതിയില്ലാതെ പാര്‍ക്ക് നിര്‍മ്മിച്ചു, പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ തടയണ നിര്‍മ്മിച്ചു, നിയമാനുസൃതമായതിലും കൂടുതല്‍ ഭൂമി സ്വന്തമാക്കി, ഭൂമികൈയേറ്റം നടത്തി എന്നീ ആരോപണങ്ങള്‍ നേരിടുന്ന എം എല്‍ എ ഇത്തരം ഒരു സമിതിയില്‍ അംഗമായതിനെ എതിര്‍ത്ത് നിരവധി നിവേദനങ്ങള്‍ സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും ലഭിച്ചിരുന്നു.

Share this post: