Main News
പുത്തുമല ഉരുൾപൊട്ടൽ: തിരച്ചിൽ മലപ്പുറം ജില്ലയിലേക്കും, കണ്ടെത്താനുള്ളത് അഞ്ച് പേരെ

22/08/2019

വയനാട്: പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായി കഴിഞ്ഞ് രണ്ടാഴ്ചയോട് അടുക്കുമ്പോഴും ഇനിയും അഞ്ച് പേരെ ഇവിടെ നിന്നും കണ്ടെത്താനുള്ള സാഹചര്യത്തിൽ തിരിച്ചിൽ മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൂചിപ്പാറക്ക് സമീപത്ത് നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് മൃതദേഹങ്ങൾ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തിരിച്ചിൽ വ്യാപിപ്പിച്ചത്. ചാലിയാറിന്റെ വിവിധ ഇടങ്ങളിലായിരുന്നു ഇന്ന് തിരച്ചിൽ.

കാടാശേരി ഭാഗത്ത് പരപ്പൻ പാറ കോളനിയിക്ക് താഴെ ചാലിയാറിലൂടെയാണ് തിരിച്ചിൽ മുന്നോട്ട് നീങ്ങുന്നത്. ഫോറസ്റ്റ് ഓഫീസർ മുതൽ ഡോക്ടർമാർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തദ്ദേശ സ്വയം ഭരണ സ്ഥാപന, എൻഡിആർഎഫ് പ്രതിനിധികൾ എന്നിവരുടെ വലിയ സംഘമാണ് തിരിച്ചിലിന് ഇറങ്ങിയിരിക്കുന്നത്. 25 അംഗ സംഘമാണ് നിലമ്പൂരിലേക്ക് നീണ്ടുകിടക്കുന്ന വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ തിരച്ചിൽ നടത്തുന്നത്. ഇതിന് പുറമെ ഏലവയല്‍ പുഴയ്ക്ക് താഴെ‍ മൂപ്പൈനാട് പഞ്ചായത്തിലെ സണ്‍റൈസ് വാലിയിലും തിരച്ചില്‍ നടത്തുന്നുണ്ട്.

Share this post: