Main News
പുറത്താക്കിയത് ഷഫീഖ് അൽഖാസിമിയെ; ആരോപണങ്ങൾ ബോധ്യപെട്ടെന്ന് ഇമാം കൗണ്‍സില്‍

07/02/2019

പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും പ്രശസ്ത മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സില്‍.

ഫേസ്ബുക്കിലൂടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്. എന്നാൽ എന്ത് നടപടിയുടെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടിയെന്നാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തൽസ്ഥാനത്ത് നിന്നും നീക്കി. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചു.

Share this post: