Top Stories
പുസ്തക പ്രേമികള്‍ക്ക് ആവേശമായി മലപ്പുറത്ത് പുസ്തകോത്സവം ആരംഭിച്ചു
March 17, 2016

pusthakothsavamമലപ്പുറം: മലപ്പുറം ജില്ലാ ലൈബ്രറി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് പുസ്തകോത്സവം ആരംഭിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ വികസന സമിതി പുസ്തക പ്രേമികള്‍ക്കായി വായനയുടെ ഒരു  മായാ പ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കയാണ്. കഥ,കവിത,നോവല്‍,നാടകം, ശാസ്ത്രം എന്നിവയില്‍ സംസ്ഥാനത്തെ  പ്രമുഖരായ പ്രസാധകരുടെ പുസ്തകങ്ങള്‍ എല്ലാം ഇവിടെ നിങ്ങള്‍ക്കായി സംഘാടകര്‍ എത്തിച്ചിരിക്കുന്നു. പത്താം വര്‍ഷമാണ്  ജില്ലാ ലൈബ്രറി കൌണ്‍സില്‍ ഇത്തരത്തിലുള്ള പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ 85 സ്റ്റാളുകളിലായി ഒരു ഷെല്‍ട്ടറിനുള്ളില്‍ ലഭിക്കുന്നു എന്നതാണ് പ്രത്യേകതയെന്ന് ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ഡോ. കെ കെ ബാലചന്ദ്രന്‍ പറഞ്ഞു. പരപ്പനങ്ങാടി റോഡിലെ വലിയങ്ങാടി  താജ് ഓഡിറ്റോറിയത്തിലാണ്  മേള ഒരുക്കിയിരിക്കുന്നത്.  വെള്ളിയാഴ്ച സമാപിക്കും. പുസ്തകങ്ങള്‍ക്ക് വിലയില്‍ 20 ശതമാനം കുറവുണ്ട്.

പുസ്തക മേലയോടനുബന്ധിച്ചു വിവിധ പരിപാടികളും  സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.  സെമിനാര്‍ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. കോര്‍പറേറ്റ് യുഗത്തിലെ മനുഷ്യാവസ്ഥ എന്ന വിഷയത്തില്‍ ഡോ. കെ പ്രദീപ് കുമാര്‍ പ്രഭാഷണം നടത്തി. വായന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ അംഗം ബഷീര്‍ ഹുസൈന്‍ തങ്ങള്‍ നല്‍കി. ജില്ലയിലെ മികച്ച ഗ്രന്ഥശാലകള്‍ക്കുള്ള പുരസ്കാരങ്ങള്‍ സംസ്ഥാന കമ്മിറ്റി അംഗം കീഴാറ്റൂര്‍ അനിയന്‍ സമ്മാനിച്ചു. എന്‍ പ്രമോദ്ദാസ്, ഡോ. കെ കെ ബാലചന്ദ്രന്‍, കെ പി മധു എന്നിവര്‍ സംസാരിച്ചു. വൈകിട്ട് അക്ബര്‍ കക്കട്ടില്‍ അനുസ്മരണ പ്രഭാഷണം ഡോ. സന്തോഷ് വള്ളിക്കാട് നിര്‍വഹിച്ചു. കവിയരങ്ങ് മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനംചെയ്തു. ശ്രീജിത്ത് അരിയല്ലൂര്‍, പുറമണ്ണൂര്‍ മുഹമ്മദ്, റാം മോഹന്‍, ഡോ. സഞ്ജയ്, സുഷമ ബിന്ദു, നൂറാ കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്തു. കെ പത്മനാഭന്‍, ഷറഫുദ്ദീന്‍, ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share this post: