Books
പൂന്താനം സാഹിത്യോത്സവത്തിന് തുടക്കമായി


പെരിന്തല്‍മണ്ണ: ദൈവസങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടുള്ള വിമോചനത്തിന്റെ ശക്തിയാണ് പൂന്താനം കവിതകളെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പെരിന്തല്‍മണ്ണയ്ക്കടുത്ത് പൂന്താനത്തിന്റെ ജന്മഗ്രാമമായ കീഴാറ്റൂരില്‍ പൂന്താനം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ആത്മീയതയുടെ വിമോചനമൂല്യങ്ങളെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും പൂന്താനം കവിത ആവര്‍ത്തിച്ചുപറയുുണ്ട്. പൂന്താനം കൃതികളുടേതുള്‍പ്പെടെ പാരമ്പര്യത്തില്‍ നി് നന്മയുടെ വിത്തുകള്‍ തപ്പിയെടുത്ത് പുതിയകാലത്തിനു വേണ്ടി പുനസൃഷ്ടിക്കുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാകുത്. അതിന് ഭാരതീയ ദര്‍ശനങ്ങളുടെ ശരിയായ വായനയും വീണ്ടെടുപ്പും അനിവാര്യമാണ്. പാരമ്പര്യം നമ്മുടെ അഭയകേന്ദ്രമല്ല, ആയുധപ്പുരയാണ്. വിശാലവും വിപുലവുമായ ഭാരതീയ ദര്‍ശനങ്ങളെ ചെറുതാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അഡ്വ. എം. ഉമ്മര്‍ എം.എല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായിരുു. പി. അബ്ദുള്‍ ഹമീദ് എം.എല്‍എ, ഇ.എന്‍ മോഹന്‍ദാസ്, ആര്യാടന്‍ ഷൗക്കത്ത്, പാലക്കീഴ് നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, മാങ്ങോ’ില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ വര്‍ഷത്തെ പൂന്താനം കവിതാ അവാര്‍ഡ് വിമീഷ് മണിയൂരിന് പ്രഫ. വി മധുസൂദനന്‍നായര്‍ സമ്മാനിച്ചു. 25000 രൂപയും പ്രശംസാപത്രവും അടങ്ങുതാണ് പുരസ്‌കാരം. ഇന്നലെ രാവിലെ ചിത്രകലാ ക്യാമ്പോടെയാണ് സാഹിത്യോത്സവത്തിന് തുടക്കമായത്. മൂ് ദിവസത്തെ സാഹിത്യോത്സവം ഞായറാഴ്ച സമാപിക്കും ഇ് (ഫെബ്രു.10) രാവിലെ നടക്കു ദക്ഷിണേന്ത്യന്‍ സാഹിത്യസമ്മേളനം കട സാഹിത്യകാരന്‍ അഗ്രഹാര കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. തമിഴ് സാഹിത്യകാരന്‍ ബവ ചെല്ലദുരൈ അധ്യക്ഷനാകും. .ഞായറാഴ്ച രാവിലെ നടക്കു സാംസ്‌കാരിക സമ്മേളനം സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചക്ക് നടക്കു കവി സദസ്സില്‍ മലയാളത്തിലെ പ്രമുഖ കവികള്‍ പങ്കെടുക്കും. ഞായറാഴ്ച വൈകീ’് 5.30 ന് നടക്കു സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെിത്തല ഉദ്ഘാടനം ചെയ്യും. പി.മുഹമ്മദ് മുഹസിന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ടൂറിസം വകുപ്പ്, സാംസ്‌കാരിക വകുപ്പ്, കേരള ഫോക്‌ലോര്‍ അക്കാദമി, ലളിതകലാ അക്കദമി, കേരള കലാമണ്ഡലം എിവയുടെ സഹകരണത്തോടെയാണ് പൂന്താനം സാഹിത്യോത്സവം സംഘടിപ്പിക്കുത്. മൂ് ദിവസത്തെ സാഹിത്യോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.

Share this post: