Main News
പെരുവള്ളൂരിലെ കൊലപാതകം: കാരണം ഭാര്യയോടുള്ള സംശയം

07/12/2017
തേഞ്ഞിപ്പലം: മലപ്പുറം പെരുവള്ളൂരില്‍ അഛന്‍ മകളെ കൊലപ്പെടുത്താന്‍ കാരണം ഭാര്യയോടുള്ള സംശയത്താലെന്ന് പോലീസ്. ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം വെഞ്ഞാറുംമൂട് സ്വദേശി ശശിധരന്‍ തന്റെ മകള്‍ ഷാലുവിനെ കഴുത്തില്‍ കുരുക്കിട്ട് കൊന്നത്. ശശിധരന്‍ ലഹരിക്കടമയാണെന്നും, ഭാര്യയോടുള്ള സംശയം മകളോടും തോന്നിയതാണ് കൊലക്ക് കാരണമെന്ന് നാട്ടുകാരും പറയുന്നു. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ശശിധരന്‍ പിന്നീട് പോലീസ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഷാലുവിന്റെ അമ്മയും സഹോദരങ്ങളും വീട്ടിലില്ലായിരുന്നു. അവര്‍ പെരിന്തല്‍മണ്ണയിലുള്ള അമ്മവീട്ടിലായിരുന്നു.

Share this post: