Main News
പൊന്നാനിയില്‍ നടന്നത് മാതൃകപരമായ സര്‍വ്വേ –നിയമ സഭാ സ്പീക്കര്‍

പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇല്ലാതാക്കിയതെന്നും ആ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ന്നു വരാനുള്ള ധനസമാഹരണത്തില്‍ ഏവരും പങ്കാളികളാകണമെന്നും സ്പീക്കര്‍ പറഞ്ഞു. പൊന്നാനി നഗരസഭ സംഘടിപ്പിച്ച പ്രളയാനന്തര ജനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി ശരിയായ പ്രളയ കണക്കുകള്‍ വക തിരിച്ചെടുത്തത് പൊന്നാനിയിലാണ്. ഡോണ്‍ സര്‍വ്വേ യിലൂടെ ശാസ്ത്രീയമായ സര്‍വ്വേയും ശരിയായ കണക്കുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. മാതൃകപരമായ വേഗതയും സൂക്ഷ്മമായ ആസൂത്രണവും സര്‍വ്വേയ്ക്ക് ഉണ്ടായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ഡ്രോണ്‍ സര്‍വ്വേയിലൂടെ മറ്റാരുടെയും സഹായമില്ലാതെ പൊന്നാനിയിലെ ദുരന്തബാധിതരുടെ വിവരങ്ങള്‍ അറിയാനും സഹായമെത്തിക്കാന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു.

പൊന്നാനിയില്‍ പ്രളയാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായാണ് വിവിധ മേഖലകളിലെ രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുടെ’ പ്രളയാനന്തര ജനസഭ സംഘടിപ്പിച്ചത്. സഭയില്‍ നാശനഷ്ടങ്ങളുടെ കണക്ക് അനുസരിച്ച് നഷ്ടപരിഹാരം നല്‍കാനും സ്ഥിരമായൊരു പുനരധിവാസത്തിന്റെ പദ്ധതിയ്ക്ക് രൂപം നല്‍കാനും ചര്‍ച്ച നടത്തി.

നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായ ജനസഭയില്‍ വകുപ്പ് മേധാവികള്‍ ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: