Main News
പൊന്നാനിയിൽ LDF സ്ഥാനാർഥിയുടെ ചിഹ്നം തെറ്റായി പ്രചരിപ്പിക്കുന്നു; ലീഗ് പരാജയമുറപ്പിച്ചെന്ന് LDF

22/04/2019

പൊന്നാനി: എൽഡിഎഫ് സ്ഥാനാർഥി പി.വി അൻവർ പുത്തൻവീട്ടിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ തെറ്റിധരിപ്പിക്കുന്ന പ്രചരണം വീണ്ടും. ഇന്നലെ രാത്രി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ LDF സ്ഥാനാർഥിയുടെ അപരന്റെ ചിഹ്നമായ കപ്പും സോസറും ഉൾപ്പെടുന്ന പോസ്റ്റർ വ്യാപകമായി പതിച്ചിട്ടുണ്ട്. പരാജയഭീതിയിൽ വോട്ടർമാർക്കിടയിൽ തെറ്റിധാരണ പരത്താനുള്ള ശ്രമമാണ് ലീഗ് നടത്തുന്നതെന്ന് ഇടത് നേതാക്കൾ പ്രതികരിച്ചു.

സ്ഥാനാർഥികൾക്ക് ചിഹ്നമനുവദിച്ച് മുതൽ വ്യാജ പ്രചരണങ്ങൾ മണ്ഡലത്തിൽ നടക്കുന്നുണ്ട്. യഥാർത്ത സ്ഥാനാർഥി പി.വി അൻവർ പുത്തൻവീട്ടിലിന്റെ ചിഹ്നമ്മായ കത്രികയെ മറച്ച് വെച്ച് അപര സ്ഥാനാർഥിയുടെ ചിഹ്നമായ കപ്പും സോസറും അടങ്ങിയ പോസ്റ്ററാണ് പ്രചരിപ്പിക്കുന്നത്.

Share this post: