Top Stories
പൊലീസ് അടച്ച കണ്ടെയ്ൻമെന്റ് സോൺ ഗതാഗതത്തിന് തുറന്ന വാർഡ് മെമ്പർക്കെതിരെ കേസെടുത്തു
May 10, 2021

കൊണ്ടോട്ടി: വാഴക്കാട് പഞ്ചായത്തിൽ പൊലീസ് അടച്ച കണ്ടെയ്ൻമെന്റ് സോൺ റോഡ് ഗതാഗതത്തിന് തുറന്ന വാർഡ്
മെമ്പർക്കെതിരെ കേസെടുത്തു
വാഴക്കാട് പഞ്ചായത്തിനെ പൂര്‍ണ കണ്ടെയിന്‍മെന്‍റ് സോണായതിനെ തുടർന്ന് പൊലീസ് തന്നെ സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ റോഡുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു
ഇതിനിടെയാണ് വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെമ്പര്‍ അഡ‍്വ. നൗഷാദിന്‍റെ നേൃത്വത്തില്‍ ഒരു റോഡ് തുറന്ന്. ഇതറിഞ്ഞ മറ്റ് പ്രദേശവാസികളും റോഡ് തുറന്നതായി പൊലീസ് ആരോപിക്കുന്നു. ഇതോടെയാണ് പൊലീസ് വാര്‍ഡ് മെമ്പര്‍ക്കെതിരെ കേസെടുത്തത്. പൊലീസിന്‍റെ നേതൃത്വത്തില്‍തന്നെ ഇനി തുറന്ന റോഡുകള്‍ അടച്ചിടേണ്ടി വരുമെന്നും രോഗവ്യാപനം തടയാന്‍ നാട്ടുകാര്‍ സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു. 

Share this post: