Main News
പോക്‌സോ ആക്ട് കുട്ടികളോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്


മലപ്പുറം; പോക്‌സോ ആക്ട് കുട്ടികളോടുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ പറഞ്ഞു. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന ആക്ട് 2012 സംബന്ധിച്ച് ഹോട്ടല്‍ പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പ് മലപ്പുറം പ്രസ് ക്ലബുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. പോക്‌സോ ആക്ട് സംബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രബേഷനറി ഓഫിസര്‍ അഷ്‌റഫ് കാവില്‍ വിഷയാവതരണം നടത്തി സംസാരിച്ചു. പോക്‌സോയുടെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക പ്രൊഫ.ഗൗരി ടീച്ചര്‍, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ പി.സുഭാഷ് കുമാര്‍,പ്രസ് ക്ലബ് പ്രസിഡന്റ് ഐ.സമീല്‍,വൈസ് പ്രസിഡന്റ് കെ.പി.ഒ. റഹ്മത്തുള്ള സാമൂഹ്യ നീതി ഓഫിസ് സീനിയര്‍ സൂപ്രണ്ട് ക്യഷ്ണ മൂര്‍ത്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍,പ്രസ് ക്ലബ് ട്രഷറര്‍ എസ്. മഹേഷ് കുമാര്‍,സമീര്‍ കല്ലായി.എന്നിവര്‍ സംസാരിച്ചു.

Share this post: