Main News
പോരാട്ടം കനപ്പിച്ച് വയനാട് ഇടത് ക്യാമ്പ്; പി.പി സുനീർ നേരിൽ കണ്ടത് മൂന്ന് ലക്ഷം വോട്ടർമാരെ

05/04/2019

കല്പറ്റ: വയനാട് ലോക്സഭാമണ്ഡലത്തിൽ രാഹുൽഗാന്ധി മത്സരിച്ചിട്ടും ആവേശം ഒട്ടും ചോരാതെ എൽ.ഡി.എഫ്. സ്ഥാനാർഥി പി.പി. സുനീറിന്റെ പ്രചാരണം. വലിയ ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന തിരഞെടുപ്പ് പരിപാടികളാണ് മണ്ഡലത്തിലുടനീളം എൽഡിഎഫ് സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വരവ് കൂടുതൽ വീറും വാശിയിലേക്കും ഇടത് പ്രവർത്തകരെ എത്തിച്ചിരിക്കുകയാണ്. പി.പി. സുനീറാകട്ടെ പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് തേടാനുള്ള ശ്രമത്തിലാണ്.
മൂന്ന് ലക്ഷത്തിലധികം വോട്ടർമാരെ ഇതിനകം സ്ഥാനാർഥി നേരിൽകണ്ടു.

സംസ്ഥാനത്ത്  ആദ്യത്തിൽ  പ്രഖ്യാപിച്ച  സ്ഥാനാർഥികളിൽ  ഒരാളാണ്  പി.പി  സുനീർ.  പ്രചരണത്തിൽ  ഏറെ മുന്നിലെത്താൻ  ഇതിലൂടെ  എൽഡിഎഫിന്  കഴിഞു.

പതിവിലും കൂടിയ പങ്കാളിത്തം സ്വീകരണങ്ങളിൽ ലഭിക്കുന്നുണ്ടെന്ന് ഇടതു നേതാക്കൾ പറഞ്ഞു. പത്ത് വർഷമായി വയനാട്ടിൽ എം.പി.യുടെ പ്രവർത്തനങ്ങൾ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യമില്ലാത്ത കോൺഗ്രസ് രാഹുലിന്റെ വ്യക്തിപ്രഭാവത്തിൽ വിജയിക്കാനാകുമെന്ന സ്വപ്നത്തിലാണെന്നും വിജയിച്ച് രാജിവെക്കാനുള്ള നാടകത്തിനെതിരേ വയനാട്ടിലെ ജനങ്ങൾ വിധിയെഴുതുമെന്നും ഇടതുനേതാക്കൾ പറഞ്ഞു. സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ളവർ മണ്ഡലത്തിൽ പ്രചരണത്തിനെത്തുന്നുണ്ട്.

Share this post: