Main News
പ്രളയത്തില്‍ ഒലിച്ച് പോയ റോഡ് പുനർനിർമ്മിച്ചു

11/02/2019

മലപ്പുറം: പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡ് ഗതാഗതയോഗ്യമാക്കി. പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണ റോഡ് 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മ്മിച്ചത്.

റോഡ് തകര്‍ന്നു വീണതിന് പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കിയിരുന്നു. റോഡ് തകര്‍ന്നു വീണതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ റോഡാണ് ഇപ്പോള്‍ പണി പൂര്‍ത്തിയായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്

Share this post: