Main News
പ്രവാസികളെ തിരികെ എത്തിക്കണം;  മുസ്ലീം ലീഗിന്റെ ഉപവാസ സമരം

27/04/2020

മലപ്പുറം:പ്രവാസികളെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂരിൽ മുസ്ലീം ലീഗ് ഉപവാസ സമരം നടത്തി.  മുസ്ലിം ലീഗ് ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വീഡിയോ സന്ദേശത്തിലൂടെ സമരം ഉദ്ഘാടനം ചെയ്തു.  13 എംഎൽഎമാരും  3 എംപിമാരും സമരത്തിൽ പങ്കെടുത്തു. ഇപ്പോഴത്തെ സമരം സൂചന മാത്രമാണെന്നും സർക്കാരുകൾ ഉചിതമായ നടപടി കാലതാമസം വരാതെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംപിമാരായ ഇടി മുഹമ്മദ് ബഷീർ,പിവി അബ്ദുൽ വഹാബ് , എംഎൽഎമാരായ എം കെ മുനീർ , കെഎം ഷാജി , എ ഉബൈദുള്ള, എം ഉമ്മർ, കെ എൻ എ ഖാദർ, എൻ ഷംസുദ്ദീൻ , സി മമ്മൂട്ടി , പാറക്കൽ അബ്ദുള്ള , ടിവി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, പി അബ്ദുൽ ഹമീദ് ,ആബിദ് ഹുസൈൻ തങ്ങൾ ,പി കെ ബഷീർ തുടങ്ങിയവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.

Share this post: