Main News
പ്രവാസികൾക്കും നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ, വിദേശത്തെ വരുമാനത്തിന്​ ഇന്ത്യയിൽ നികുതി നൽകണം

01/02/2020
ന്യൂഡൽഹി: പ്രവാസികളുടെ വിദേശത്തെ വരുമാനത്തിന്​ ഇന്ത്യയിൽ നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വിദേശ രാജ്യങ്ങളിൽനിന്ന്​ ലഭിക്കുന്ന വരുമാനത്തിന്​ ഒരിടത്തും നികുതി നൽകാത്ത പ്രവാസികളിൽനിന്ന്​ വരുമാന നികുതി ഈടാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്​ നിർദേശിക്കുന്നു.

പ്രവാസികളിൽ അതികവും മലയാളികളായത് കൊണ്ട് കേരളത്തെ പുതിയ നികുതി നിർദേശം ബാധിക്കും. നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്​ കനത്ത തിരിച്ചടിയാണ്​ ഈ നടപടി. വിദേശ രാജ്യങ്ങളിൽ സ്​ഥിര താമസക്കാരല്ലാത്ത ഇന്ത്യൻ പൗരന്മാർ ലോകത്ത്​ എവിടെനിന്ന്​ ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയിൽ നികുതി നൽകണമെന്നാണ്​ നിർദേശം. നോൺ റെസിഡൻറ് ഇന്ത്യൻസ്​ (എൻ.ആർ.ഐ) ആയി കണക്കാക്കണമെങ്കിൽ ഇനി മുതൽ 240 ദിവസം ഇന്ത്യക്ക്​ പുറത്തു കഴിയണമെന്ന നിബന്ധനയും ഏർപ്പെടുത്തുന്നുണ്ട്​.

പേഴ്​സൻസ്​ ഓഫ്​ ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) വിഭാഗത്തിൽ പെടുന്നവർ 120 ദിവസം ഇന്ത്യയിൽ താമസിച്ചാൽ എൻ.ആർ.ഐ ആയി മാറുന്ന തരത്തിൽ താമസ വ്യവസ്​ഥകളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. നേരത്തേ ഇത്​ 182 ദിവസമായിരുന്നു. വർഷത്തിൽ നിശ്ചിത ദിവസം എന്ന കണക്കിൽ പല രാജ്യങ്ങളിലായി മാറിമാറി കഴിയുന്ന ഇന്ത്യക്കാർ ഉണ്ടെന്നും ഇവരെക്കൂടി ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരുകയാണ്​ ലക്ഷ്യമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി അജയ്​ ഭൂഷൺ പാ​െണ്ഡ പറഞ്ഞു. ഇതിനായി ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ്​ ​ഭേദഗതി ചെയ്യും.

Share this post: