Main News
പ്രവാസി കൂട്ടായ്മ റമദാന്‍ ക്വിസ് മത്സരം നടത്തി
പ്രവാസി കൂട്ടായ്മ നടത്തിയ റമദാന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മലയില്‍ഗ്രൂപ്പ് ചെയര്‍മാന്‍ സി എച്ച് മുഹമ്മദ് ഗദ്ദാഫി പ്രവാസി കൂട്ടായ്മ ഭാരവാഹികള്‍ക്ക് നല്‍കുന്നു

07/06/2020
മലപ്പുറം: വടക്കെമണ്ണ പ്രവാസി കൂട്ടായ്മ സങ്കടിപ്പിച്ച റമദാന്‍ ക്വിസ് മത്സരത്തില്‍ പ്രവാസികളും കുടുംബങ്ങളു നാട്ടുകാരും പങ്കാളികളായി. മത്സരത്തില്‍ മൊത്തം പതിനൊന്നു  പേര്‍ വിജയികളായി. ഒന്നാം സമ്മാനം  മുഹമ്മദ്  ഷാദില്‍  എംപി ,സൈഫുന്നീസ  എംപി  എന്നിവര്‍ പങ്കിട്ടെടുത്തു രണ്ടാം  സമ്മാനത്തിന്   അഫ്‌സല്‍  എംടി , ഷബീബ്  എംപി,  അബ്ദുറഹീം  എംപി  ,അബ്ദുല്‍ ഹാദി  കെ , അമന്‍ എംപി,  അഹമ്മദ് ഹിഷാം  എംപി എന്നിവര്‍  അര്‍ഹരായി . മൂന്നാംസമ്മാനത്തിന്  ഹിബ റഹ്മ  പി പി ,ഹനീഫ  മച്ചിങ്ങല്‍ ,കദീജ  പിപി  എന്നിവരും അര്‍ഹരായി, വിജയികള്‍ക്കുള്ള  സമ്മാനങ്ങള്‍ പ്രവാസി കൂട്ടായ്മ ഭാരവാഹികളായ ആനീസ്‌റഹ്മാന്‍ കുട്ടശ്ശേരി  അന്‍വര്‍ സാദത്ത് കുട്ടശ്ശേരി ശിഹാബ്  പൂംതിരുത്തി  ഹാഷിം സി അഹമ്മദ് ഹിഷാം സി എച് എന്നിവര്‍ നിര്‍വഹിച്ചു.ക്വിസ് മത്സരത്തിന് മലയില്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി എച്ച്് മുഹമ്മദ് ഗദ്ദാഫി പ്രവാസി കൂട്ടായ്മ ഭാരവാഹികള്‍ക്കു കൈമാറി  ചടങ്ങില്‍ എംപി മുഹമ്മദ്  അധ്യക്ഷത വഹിച്ചു.

Share this post: