Main News
പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ലോറി ഡ്രൈവർ പിടിയിൽ

10/02/2019

കോട്ടയ്ക്കല്‍:പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. ഫോൺ വഴിയുള്ള പരിചയം മുതലെടുത്ത് ഇയാള്‍ പെൺകുട്ടിയെ കുടുക്കുകയായിരുന്നു. സ്കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്.

വേങ്ങര സ്വദേശിയായ മംഗലത്ത് ഷൈജുവിനെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങരയിലെ സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഷൈജു ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കോട്ടക്കലിലേക്ക് വിളിച്ചുവരുത്തി. പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്ന മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ സമീപിച്ചു. അധ്യാപകര്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ വിവരം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കോട്ടക്കല്‍ പൊലീസിനെയും സമീപിച്ചു. തുടർന്ന് എസ് ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share this post: