Main News
ഫാസിസത്തെ പ്രതിരോധിക്കാന്‍ ദളിത്-മുസ്‌ലിം മുന്നേറ്റം അനിവാര്യം: സ്വാദിഖലി തങ്ങള്‍

08/09/2019


തിരൂരങ്ങാടി : ഫാസിസത്തെ പ്രതിരോധിക്കാന്‍ ദളിത്-മുസ്‌ലിം മുന്നേറ്റം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളും പീഢനങ്ങളും ഭരണഘടനാവിരുദ്ധ നയങ്ങളും ചെറുക്കാന്‍ രാജ്യത്തെ ദളിത്-മുസ്‌ലിം വിഭാഗങ്ങള്‍ ഒന്നിച്ചുപോരാടേണ്ടതുണ്ട്. മമ്പുറം തങ്ങള്‍ മാപ്പിളമാരെയും ഹൈന്ദവ വിഭാഗങ്ങളെയും ഒന്നിച്ചുനിറുത്തിയപ്പോഴാണ് ബ്രട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെട്ടത്. രാജ്യത്തിന്റെ ഐക്യ ബോധം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

Share this post: