Top Stories
ഫുട്ബോള്‍ കിറ്റ്‌ വിതരണം ചെയ്തു
February 29, 2016

malappuram-sports-council-kഫെബ്രുവരി 28,2016

മലപ്പുറം : മലപ്പുറം ജില്ലാ സ്പോര്‍ട്ട്സ് കൌണ്‍സിലിന്‍റെ കീഴിലുള്ള കോട്ടപ്പടി ഫുട്ബോള്‍ അക്കാദമിയിലെ ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള കിറ്റ് ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ്  ശ്രീ.എ.ശ്രീകുമാര്‍  ജില്ലാ അണ്ടര്‍ 13 ഫുട്ബോള്‍താരം ഉവൈസിന് കിറ്റ്‌ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ സി.സുരേഷ് , ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ എക്സി. മെമ്പര്‍ കെ.എ.നാസര്‍ , ജില്ലാ ടഗ്ഗ് ഓഫ് വാര്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് രാജ് , കായികാധ്യാപകന്‍ സാജന്‍ ദാസ്, അക്കാദമി ഫുട്ബോള്‍ കോച്ച് സുബ്രഹ്മണ്യന്‍, രാധാകൃഷ്ണന്‍, സി.കെ.സോമന്‍, കെ.ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: