Main News
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

മലപ്പുറം: കരാര്‍ ലംഘിച്ച് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കണമെന്നും, മറ്റു തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമന്നും ആവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കി. സമരം മൂലംഫെഡറല്‍ ബാങ്കിന്റെ ജില്ലയിലെ നാല്‍പതോളം ശാഖകളുടെ പ്രവര്‍ത്തനം മുടങ്ങി.പണിമുടക്കിയ ജീവനക്കാര്‍ മലപ്പുറത്ത് ബാങ്കിന്റെ റീജനല്‍ ഓഫീസിന് മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ യുണിയന്റെ ദേശീയ അസി. സെക്രട്ടരി ശ്രീലസിത് ഉല്‍ഘാടനം ചെയ്തു. .ഐ.ബി.ഇ.എ.ജില്ലാ സെക്രട്ടരി എ.അഹമ്മദ്,ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സോമസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു:പ്രകടനത്തിന് രാജഗോപാല്‍, ശ്രീനാഥ്, സുരേഷ്, വിനോദ് ,കെ ചന്ദ്രന്‍ , പ്രശാന്ത്, ജാഫര്‍, ഡിപിന്‍ ചന്ദ്രന്‍ , അനില, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എഫ് ബി ഇ യു റീജനല്‍ കമ്മറ്റി പ്രസിഡന്റ് അരുണ്‍ മോഹന്‍ സ്വാഗതവും, സെക്രട്ടരി രാഗേഷ് നന്ദിയും പറഞ്ഞു.

Share this post: