Main News
ബസ്സിനടിയിയിൽ കിടന്നുറങ്ങിയ രണ്ട് പേർ അതേ ബസ്സ് കയറി മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ

18/03/2018

മണ്ണാർക്കാട്: നിർത്തിയിട്ട ബസ്സിനടിയിൽ കിടന്നുറങ്ങിയ രണ്ട് അയൽ സംസ്ഥാന തൊഴിലാളികൾ അതേ ബസ്സ് കയറി മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. ഝാർഘണ്ഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മണ്ണാർക്കാട് കുന്തിപ്പുഴയോട് ചേർന്ന മൈതാനത്ത് സ്വകാര്യ ബസ്സുകൾ നിർത്തിയിടുന്നിടത്താണ് അപകടം. തൊഴിലാളികൾ ബസ്സിനടിയിൽ കിടന്നുറങ്ങുന്നതായാതെ രാവിലെ ബസ്സെടുക്കുകയായിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്.

Share this post: