Main News
ബാലികാ പീഡനം;അരീക്കോട് സ്വദേശിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും

24/03/2018

മഞ്ചേരി: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഒരു വര്‍ഷം കഠിന തടവിനും അയ്യായിരംരൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് ഓടക്കയം വെറ്റിലപ്പാറ കൊടുംപുഴ കോളനിയിലെ സുന്ദരനെയാണ് ജഡ്ജി കെപി സുധീര്‍ ശിക്ഷിച്ചത്.

2016 ഫെബ്രുവരി 17ന് കൊടുമ്പുഴയിലെ വീട്ടില്‍ വെച്ചാണ് കേസിന്നാസ്പദമായ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം മാനഭംഗത്തിന് ഒരു വര്‍ഷം കഠിന തടവ് 5000 രൂപപിഴ,പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രംസെക്ഷ്വല്‍ ഒഫന്‍ സസ് ആക്ട് 2012 പ്രകാരം ഒരു വര്‍ കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരമായി ഒരു ലക്ഷംരൂപ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

Share this post: