Top Stories
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയാ വാർഡിൽ കോൺക്രീറ്റ് പാളികള്‍ തകർന്നു വീണ് രോഗികൾക്ക് പരിക്ക്
April 23, 2016

taluk-hospital-123, April 2016
മലപ്പുറം: സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ പരിമിതായത് പോലെ തന്നെ ജില്ല കേന്ദ്രത്തിലെ സർക്കാർ ആശുപത്രിയും
അപകടാവസ്ഥയിലായത് ജില്ലയിലെ രോഗികളെ ബുദ്ധിമുട്ടിക്കുന്നു. ജില്ലാ കേന്ദ്രത്തിലെ താലൂക് ആശുപത്രിയാണ് മതിയായ ഡോക്ടർമാരുടെ അഭാവം കൊണ്ടും, മോശമായ ഭൗതിക സാഹചര്യങ്ങൾ കൊണ്ടും വീർപ്പ് മുട്ടുന്നത് .ഗൈനക്കോളജി വിഭാഗത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണ് രോഗികൾക്ക് ഇന്ന് പരിക്ക് പറ്റിയിരുന്നു .

taluk-hospital-2

taluk-hospital-3

ഭാഗ്യം കൊണ്ടാണു വലിയ അപകടം ഒഴിവായത്‌.കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നതും , രോഗികൾക്ക് മതിയായ കട്ടിലോ , സ്ട്രക്ചർ പോലുള്ള സൌകര്യങ്ങളോ ഇല്ല. നിരവധി തവണ എം.എൽ.എ ക്കും ,മറ്റു അധികാരികൾക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും
ഇത് വരെ ഉണ്ടായില്ല എന്നും രോഗികകളും ജോലിക്കാരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു. .അവഗണനയിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ -സി.പി.ഐ.എം ഉപരോധം നടത്തിയതിനെ തുടർന്ന് പരിഹാരം കാണുമെന്നു ഡി.എം.ഓ ഉറപ്പ് നല്‍കി.

Share this post: