Main News
ബൈക്കിൽ ലോറി ഇടിച്ച് ഡിഗ്രി വിദ്യാർഥി മരിച്ചു.

19/03/2018

തിരുരങ്ങാടി :ബൈക്കിന് പിറകിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ ഡിഗ്രി വിദ്യാർത്ഥി മരിച്ചു. വെന്നിയൂർ കക്കാട് വെച്ച് പകൽ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിൽനിന്നും യുണിവൈസിറ്റിയിലേക്ക് പോവുകയായിരുന്ന ബൈക്കിനെ മീൻ കയറ്റി കോണ്ടു പോകുന്ന ലോറി ഇടിക്കുകയായിരുന്നു. യാത്രക്കാരനായ തൃശ്ശൂർ കടവല്ലൂർ സ്വദേശി മാത്തൂർ വീട്ടിൽ വത്സലകുമാറിന്റെയും ഉമാദേവി യുടെയും മകനായ  പത്മകുമാർ ( 21 ) ആണ് മരണപ്പത്. കൂടെ ഉണ്ടായിരുന്ന കപ്പൂർ ചിറ സ്വദേശി എം .ബി .ബാവുട്ടിയുടെ മകൻ മുഹമ്മദ് റാഹിബ്  (2 I) ന് കൈയ്യിന് നിസാര പരുക്കുകളോടെ  കോട്ടക്കലിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .ബൈക്കിൽ സഞ്ചരിച്ച രണ്ടു പേരും തൃശ്ശൂർ പഴഞ്ഞി  റോഡിലെ എം.ഡി കോളേജിൽ ബി കോം ഫൈനൽ വിദ്യാർത്ഥികളാണ്. മരിച്ച പത്മകുമാറിന്റെ അച്ചനും അമ്മയും വിദേശത്താണ്. മ്യതദേഹം കോട്ടക്കലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share this post: