29,May 2016
മലപ്പുറം : ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന വര്‍ഗ്ഗീയതയാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന വിപത്തെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. എന്‍.ജി.ഒ. യൂണിയന് 53-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയന്, പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമം നടക്കുമ്പോള്‍ കേരളത്തില്‍ അതിന്റെ ചെറുത്തു നില്പ്പിന് കിട്ടിയ അംഗീകാരമാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ വിജയം എന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വര്‍ഗ്ഗീയ അജണ്ടയാണ് ഇന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മുദ്രാവാക്യം ശക്തിയായി ഉയര്‍ത്തുമ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയും പ്രോല്‍സാഹിപ്പിക്കപ്പെടുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയും, മറ്റു മന്ത്രിമാരും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ അണിനിരന്നു. കഴിഞ്ഞ യു.ഡി.എഫിന്റെ ഭരണകാലം പോലെ അഴിമതി നിറഞ്ഞ ഒരു ഭരണം ഇതുവരെ ഉണ്ടായിട്ടില്ല.ഇതിനെതിരായ ജനവിധിയാണ് ഇപ്പോഴുണ്ടായിട്ടുള്ളാത്. എക്കാലവും അഴിമതിരഹിത വര്‍ഗീയ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന് മുന്‍പെന്നപോലെ ഭൂമിയില്ലാത്തവന് ഭൂമി കൊടുക്കുവാനും, ചെയ്യുന്ന ജോലിക്ക് കൂലി നല്കുവാനും കേരളത്തെ മുന്പോട്ട് കൊണ്ടുപോകുവാനും കഴിയണം. ഇത് പ്രാവര്‍ത്തികമാക്കാന്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതിരഹിതമായി സേവനം നല്കാന് തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കെ.എസ്.ടി.എ. പ്രസിഡണ്ട് ടി. തിലകരാജ്, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, കെ.ജി.ഒ.എ. ജനറല്‍ സെക്രട്ടറി ടി.എസ്. രഘുലാല്‍, ബി.ഇ.എഫ്.ഐ. സംസ്ഥാനകമ്മിറ്റി അംഗം കെ. വിജയന്, ബി.എസ്.എന്‍.എല്‍.ഇ.യു. കേരള സര്‍ക്കിള്‍ സെക്രട്ടറി കെ. മോഹനന്, കെ.എസ്.ഇ.എ. ജനറല്‍ സെക്രട്ടറി എം.എസ്. ബിജുക്കുട്ടന്, കെ.എം.സി.എസ്.യു. ജനറല്‍ സെക്രട്ടറി എ. നുജും, കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് നേതാവ് വിനോദ്, എ.ഐ.ഐ.ഇ.എ. വൈസ് പ്രസിഡണ്ട് എം. കുഞ്ഞുകൃഷ്ണന്‍, കേരള വാട്ടരതോറിറ്റി എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി എം. തമ്പാന്, ഇ.റ്റി.സി. പ്രസിഡണ്ട് പരശുവയ്ക്കല്‍ രാജേന്ദ്രന്, പി.എസ്.സി.ഇ.യു. ജനറല്‍ സെക്രട്ടറി വി.ബി. മനുകുമാര്‍, കെ.ജി.എന്‍.എ. ജനറല്‍ സെക്രട്ടറി ഒ.എസ്. മോളി, എ.കെ.പി.സി.ടി.എ. വൈസ് പ്രസിഡന്റ് ഡോ. കെ. ബാബു, എ.കെ.ജി.സി.ടി. പ്രസിഡന്റ് കെ. രാമകൃഷ്ണന്, എല്‍.എസ്.എസ്.എ. ജനറല്‍ സെക്രട്ടറി ഡി.ഡി. ഗോഡ്ഫ്രി, കെ.എ.എച്ച്.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുള്‍ ഹക്കീം, എന്‍.ജി.ഒ. അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.വി.ഗിരീഷ്, എന്‍.ജി.ഇ.എ. പ്രസിഡണ്ട് സി.പി.അബൂബക്കര്‍ എന്നിവര്‍ സുഹൃദ് സമ്മേളനത്തില്‍ പങ്കെടുത്തു. കേരള എന്‍.ജി.ഒ. യൂണിയന് സംസ്ഥാന പ്രസിഡണ്ട് പി.എച്ച്.എം. ഇസ്മയില്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ട്രഷറര്‍ എസ്. രാധാകൃഷ്ണന് സ്വാഗതവും സംസ്ഥാന വൈസ്പ്രസിഡന്റ് ടി.സി. രാമകൃഷ്ണന് നന്ദിയും പറഞ്ഞു.