Main News
ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷം : ജില്ലാ തല ഉദ്ഘാടനം മന്ത്രി. കെ.ടി.ജലീല്‍ നിര്‍വഹിക്കും.

13/01/2018

മലപ്പുറം; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം ജനുവരി 18 ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും. ഉച്ചക്ക് 12 മണിക്ക് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എല്‍.എ.അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി രാവിലെ 10 മണി മുതല്‍ ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും കുടുംബാംഗങ്ങളുടെയും കാലാസാസ്‌കാരിക പരിപാടികള്‍ ടൗണ്‍ ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ഉദ്ഘാടനം ചെയ്യും.
ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂനിഫോംവിതരണം,ധനസഹായ വിതരണം,മുച്ചക്ര വാഹന വിതരണം എന്നിവ മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിക്കും. ഭാഗ്യക്കുറി സമ്മാനാര്‍ഹരെയും,വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരെയും ചടങ്ങില്‍ ആദരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഭാഗ്യക്കുറിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശന വാഹനം 20 ന് ഉച്ചക്ക് രണ്ടുമണിക്ക് ജില്ലയിലെത്തും. ജില്ലാ തല ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍,ജില്ലാ കലക്ടര്‍ അമിത് മീണ,വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share this post: