Top Stories
മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍ പി.കെ ഫിറോസിന് സൈബര്‍ ആക്രമണം
April 24, 2021

24/04/2021
മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും മകളും ഉൾപ്പെട്ട ഫോട്ടോക്കെതിരെ സൈബർ അക്രമം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെയാണ് സൈബര്‍ അക്രമികള്‍ അക്രമിക്കുന്നത്. മകളുടെ തട്ടമിടാത്ത ചിത്രമാണ് ഇവരെ പ്രകോപിപ്പിച്ചത്. ലീഗുകാരനായ ഒരാള്‍ ഇത്തരമൊരു മാതൃകയല്ല സൃഷ്ടിക്കേണ്ടതെന്നും മകള്‍ തട്ടമിടാത്തത് ഇസ്ലാമിക രീതികള്‍ക്ക് എതിരാണെന്നും കമന്റുകള്‍ നിറയുന്നുണ്ട്. പി.കെ ഫിറോസിനെയും മകളെയും പിന്തുണച്ചും നിരവധി കമന്റുകളുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ ഞാനൊരു ലീഗുകാരന്‍ ആണ് എന്ന് പറയാന്‍ ലജ്ജ തോന്നുന്നുവെന്നാണ് ഒരാളുടെ കമന്റ്. ചിലര്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ കമന്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

Share this post: