Main News
മങ്കടയിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വി.പി സാനു

09/04/2019

മലപ്പുറം: എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിന് മങ്കട നിയോജക മണ്ഡലത്തിൽ ആവേശകരമായ സ്വീകരണം. മങ്കട മണ്ഡലത്തിൽ കൂട്ടിലങ്ങാടി പഞ്ചായത്തിലെ തലാപ്പും പടിയിയായിരുന്നു ആദ്യ സ്വീകരണ കേന്ദ്രം, നൂറ് കണക്കിന് ആളുകൾ ഇവിടെ രാവിലെ എട്ടോടെ സാനുവിനെ സ്വീകരിക്കാനെത്തിയിരുന്നു.

അങ്ങാടിപ്പുറം, കുറുവ, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി,മൂർക്കനാട്, കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളിലായി 39 കേന്ദ്രങ്ങളിലാണ് ഇന്ന് സ്ഥാനാർഥി എത്തിയത്. എല്ലായിടത്തും വലിയ ആൾക്കൂട്ടമാണ് സാനുവിനെ സ്വീകരിക്കാനെത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. മൂർക്കനാട് പഞ്ചായത്തിലെ തെക്കേകരയിലാണ് ഇന്നത്തെ പര്യാടനം സമാപിച്ചത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ അടുക്കും തോറും പിന്തുണക്കാൻ എത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സ്ഥാനാർത്ഥി വി.പി സാനു പറഞ്ഞു.

സി.പി.ഐ.എം മങ്കട ഏരിയാ സെക്രട്ടറി പി.കെ അബ്ദുള്ള നവാസ്, സി.പിഐ മണ്ഡലം സെക്രട്ടറി പി.ശറഫുദ്ധീൻ, ജില്ലാ പഞ്ചായത്തഗം ടി.കെ റഷീദലി, മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാൽ, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ബലറാം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.കേശവൻ, മങ്കട പഞ്ചായത്ത് പ്രസിഡന്റ് രമണി, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായി.

Share this post: