Main News
മഞ്ചേരി മെഡിക്കൽ കോളേജ്; നവീകരിച്ച ഓപ്പറേഷൻ തീയറ്റർ 11ന് തുറക്കും, 5 കോടി ചിലവിൽ പുതിയ കാത് ലാബ് വരും

07/02/2019

മഞ്ചേരി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവീകരണത്തിന് അടച്ചിട്ട ഓപ്പറേഷൻ തീയറ്റർ ഈ മാസം 11 ന് തുറക്കും. പുതിയ മെഷിനറികളും ജീവനക്കാരുമായി കൂടുതൽ വിപുലമായ ശസ്ത്രക്രിയ സംവിധാനം ഉതോടെ സജ്ജമാകും.

അഞ്ച് കോടി രൂപ ചിലവിൽ ഹൃദ്രോഗ ചികിത്സയ്ക്കായുള്ള കാത് ലാബ് നിർമ്മാണം വേഗത്തിൽ നടന്ന് വരികയാണ്. ഈ മാസം ഉദ്ഘാടനം ഉണ്ടായേക്കും.

Share this post: