Main News
മട്ടയരിയിലെ മായം : കര്‍ശന നടപടി സ്വീകരിക്കണം- സി എം പി

മലപ്പുറം : സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെയും  മറ്റു സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലൂടെയും  വിതരണം ചെയ്യുന്ന വ്യാജ മട്ട അരിയുടെ വില്‍പ്പന തടയുകയും ഈ അരി പിടിച്ചെടുത്ത് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മലപ്പുറത്ത് നടന്ന വ്യാജ മട്ട അരിയുടെ പ്രദര്‍ശനവും പ്രക്ഷോഭവും ഉദ്ഘാടനം ചെയ്ത് സി എം പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സി പി കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. അബ്ദു മട്ട അരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിച്ചു. ഗഫൂര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.വി ടി ഗഫൂര്‍, ബഷീര്‍ കോഡൂര്‍ (ആന്റി ബ്ലേയ്ഡ് ആക്്ഷന്‍ ഫോറം പ്രതിനിധികള്‍) തുടങ്ങിയവര്‍ സംസാരിച്ചു. പി. കെ.വാസുദേവന്‍ സ്വാഗതവും  പി ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
റേഷന്‍ കടയിലെ മട്ട അരി പരിശോധിച്ച് വാങ്ങുകയും വ്യാജാനാണെന്ന് കണ്ടാല്‍ അത് വാങ്ങാതെ പ്രതികരിക്കുകയും ചെയ്യണമെന്ന് യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതര താലൂക്ക് ആസ്ഥാനങ്ങളിലും വ്യാജ അരിയുടെ പ്രദര്‍ശനം നടത്തുന്നതാണ്. ആ്ന്റി ബ്ലേയ്ഡ് ആക്്ഷന്‍ ഫോറത്തിന്റെ സഹകരണത്തോട് കൂടിയാണ് പരിപാടി നടത്തിയത് .

Share this post: