Main News
മണ്ണട്ടാംപാറ ഷട്ടര്‍ ഭാഗികമായി തുറക്കും ; ജാഗ്രത പാലിക്കണം

മലപ്പുറം : കടലുണ്ടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മൂന്നിയൂര്‍ -വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മണ്ണട്ടാംപാറ വിയര്‍ കം ലോക്കന്റെ ലോക്ക് ഷട്ടര്‍ ഭാഗികമായി തുറക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. മൂന്നിയൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, എ.ആര്‍ നഗര്‍, വേങ്ങര വില്ലേജ് /പഞ്ചായത്തുകളില്‍ കടലുണ്ടിപ്പുഴയോരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും ജാഗ്രതപാലിക്കണം.

Share this post: