Main News
മതസൗഹാർദത്തിന്റെ മറ്റൊരു മലപ്പുറം മാതൃക

14/04/2018

മലപ്പുറം: മതം പരസ്പരം കലഹിക്കാനുള്ളതല്ലെന്നും കൂടി ചേരലിന്റെ മനോഹാരിത പങ്ക് വെക്കാനുള്ളതാണെന്നും പ്രഖ്യാപിച്ച് മലപ്പുറത്തിന്റെ മത സൗഹാർദ്ദ മുഖം വീണ്ടും വഴികാട്ടിയാവുന്നു. മലപ്പുറം രാമപുരത്ത് പ്രവർത്തനം തുടങ്ങിയ വി.പി.സൊലൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനമാണ് ഹൃദ്യാനുഭവമായത്.

പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ, രാമപുരം മഹല്ല് ഖാസി പാതിര മണ്ണ.വി. സാലിഹ് ഫൈസി, ശ്രീരാമസ്വാമി ക്ഷേത്രം മേൽശാന്തി മേലേപ്പാട്ട് നാരായണൻ ഭട്ടതിരിപ്പാട് എന്നിവർ ചേർന്നാണ് വി.പി.സൊലൂഷൻ ഉൽഘാടനം ചെയ്തത്. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയറാം മുഖ്യാത്ഥിയായിരുന്നു. രാമപുരം സ്വദേശി വാരിയപറമ്പിൽ അയ്യപ്പന്റേതാണ് സ്ഥാപനം.

Share this post: